Thursday 5 January 2017

എന്റെ ബാല്യകാലസ്മരണകൾ...




എന്റെ ബാല്യകാലസ്മരണകൾ...


ഇന്ന് ലോകത്തിന്റെ ഏറ്റവും വടക്കെ അറ്റത്തുള്ള തണുത്തുറഞ്ഞ മഞ്ഞു മലകൾക്കിടയിൽ മരവിച്ചിരിക്കുന്ന എന്റെ ഓർമകളെ  കൂട്ടുകാരി രഹ്ന ഉണർത്തി ...നന്ദി സുഹൃത്തേ ...
 മുങ്ങാം കുഴി ഇടുകയാണ് എന്റെ ബാല്യത്തിലേക്ക് .....ആ ചുഴിയിൽ നീന്തി തുടിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന ആഹ്ലാദം .....ഹോ

          എന്റെ മനസ്സിൽ ആദ്യം  ഓടിയെത്തുന്നത് പച്ചപ്പട്ടു പുതച്ച ..എന്റെ സുന്ദര ഗ്രാമവും , വളഞ്ഞു പുളഞ്ഞു ഇക്കിളി കൂട്ടി ഒഴുകുന്ന മിന്നി  പുഴയുമാണ് .തൂങ്ങിയാടുന്ന നെല്കതിരുകളും ,ഗാംഭീര്യത്തോടെ തല ഉയർത്തി നിൽക്കുന്ന കല്പ  വൃക്ഷങ്ങളും , മാവും ,പറങ്കിയും ഒക്കെ നിറഞ്ഞു നിൽക്കുന്ന ഒരു സ്വർഗം .....ഹോ ....ഓർക്കുമ്പോൾ തന്നെ  കുളിരു കോരുന്നു ...
 വേനല്ക്കാലമായാൽ ഉത്സവമാണ് .പറമ്പിലെ കപ്പ പറിച്ചു ഉണക്കാനായി അരിഞ്ഞു കൂട്ടും.നാട്ടുകാർ എല്ലാരും ഒരുമിച്ചാണ് ഏതെല്ലാം ചെയ്യുന്നത് .ജാതി മത ഭേദമെന്യ എല്ലാവരും സഹായിക്കാനെത്തും .എല്ലാരും കൂടി കുശലം പറഞ്ഞും ,ബഹളം വെച്ചും......എന്ത് രസമായിരുന്നു ആ കാലം .

         വലിയവർ ജോലി ചെയ്യുമ്പോൾ കുഞ്ഞി കൂട്ടങ്ങൾ പഴുത്ത മാങ്ങാ എറിഞ്ഞു പറിച്ചും ,കപ്പ വിളവെടുത്ത വിശാലമായ  തൊടിയിൽ ഓടി കളിച്ചും ഇങ്ങനെ നടക്കും ... അന്ന് കഴിച്ച ആ വിളഞ്ഞു പഴുത്ത കപ്പ മാങ്ങയുടെ ( നാട്ടിലെ ഒരു പ്രത്യേക തരാം മാങ്ങയാണ്) രുചി എന്നും എന്റെ നാവിലുണ്ട് .അമ്മമാർ ഇടക്കിടക്ക് ഓർമിപ്പിക്കും  " കപ്പ മാങ്ങേൽ പുഴു ഉണ്ടാവും ,നോക്കി കഴിക്കണമെന്ന് " .പക്ഷെ ആരു  കേൾക്കാൻ .....മാങ്ങാ പറിക്കുക,തിന്നുക അത് മാത്രമാണ് നമ്മുടെ ലക്‌ഷ്യം ...മാങ്ങയിലേക്ക് നോക്കാൻ പോലും ക്ഷമയില്ല.അങ്ങനെ മാങ്ങ പറിച്ചു മത്സരിച്ചു കഴിക്കുമ്പോഴാണ് അബദ്ധം പറ്റിയത് ....രണ്ടു മൂന്ന് കടി കടിച്ചതിനു ശേഷമാണ് മാങ്ങയിലേക് നോക്കിയത് .നല്ല പൊളപ്പൻ പുഴുക്കൾ തുള്ളി കളിക്കുന്നു ...അയ്യോ .....അമ്മയുടെ വാക്കുകൾ ചെവിയിൽ മുഴങ്ങാൻ തൊടങ്ങി ....ഏതോ ഒരു കുട്ടി മാങ്ങയിലെ പുഴു കഴിച്ചു മരിച്ചു എന്നത് ....ആകെ പ്രശ്നമായി ....ആരോടും പറയാൻ പറ്റില്ല ....നല്ല അടി കിട്ടും ...എപ്പോഴാണ് മരിക്കുക എന്നു ചിന്തിച്ച നടന്ന നാളുകൾ ...ഏതൊക്കെ ഓർക്കുമ്പോൾ എപ്പോൾ എനിക്ക് ചിരിക്കാതിരിക്കാൻ പറ്റുന്നില്ല ..

        പിന്നെ കളിക്കുന്ന സമയമാവുമ്പോൾ കൂട്ടുകാർ അവരവരുടെ വീടുകളിൽ നിന്ന്  കയ് കൊട്ടി വിളിക്കുന്നതും ,ആരും കാണാതെ ചെളി വെള്ളത്തിൽ ചാടി കളിക്കുന്നതും,വെള്ളത്തണ്ടു ( സ്ലേറ്റ് മായ്ക്കുന്ന ഒരു ചെടിയാണ് )പറിച്ചു പ്ലാസ്റ്റിക് കൂട്ടിലാക്കി കൊണ്ട് പോകുന്നതും , കൂട്ടുകാർക്കു കൊടുക്കുന്നതും ,ബാലരമയിൽ നിന്ന് കിട്ടുന്ന നെയിം സ്ലിപ്പുകൾ   കൂട്ടി വെച്ചു എന്നും എണ്ണി നോക്കുന്നതും ....ഹോ എന്തൊരു സുഖമുള്ള ഓർമയാണ് ഓരോന്നും ...........സ്കറിയ മാഷിന്റെയ് അടിയും , ഹിന്ദി ടീച്ചറുടെ നുള്ളും പേടിച്ചു ഒഴിവാക്കിയ ഉച്ചക്കുള്ള കളികൾ ഇന്നും ഒരു വിങ്ങലാണ്.കിങ്ങിണിയും പോയിന്റും , സാറ്റും ,കൊത്താംകല്ല് കളിയുമൊക്കെ.....ഇപ്പോഴും എന്റെ ഹൃദയത്തെ കൊറച്ചു നൊമ്പരപ്പെടുത്താറുണ്ട് ....ആ കാലങ്ങളിലേക്ക് ഒരു തിരിച്ചു പോക്കില്ലലോ എന്നോർക്കുമ്പോൾ ....

       എന്റെ നാടും ,വീട്ടുകാരും ,കൂട്ടുകാരും ,അദ്ധ്യാപകരുമൊക്കെയാണ് എന്നെ ഞാൻ ആക്കിയത് ..ഇന്ന് എല്ലാം ഓർമ്മകൾ മാത്രമാണ് ...എന്റെ നാട് മാറി , ഒരുപാട് പേർ ഉള്ളിലെ വേദനയായി അവശേഷിക്കുന്നു .എവിടെയൊക്കെയോ എന്റെ മനസ് പിടയുകയാണ് .എന്തൊക്കെയോ എനിക്ക് നഷ്ട്ടപെട്ടു ...ഒരിക്കലും അതൊന്നും ആർക്കും തിരിച്ചു നല്കാൻ കഴിയില്ല ...എന്റെ നാട്ടിലെ പുതിയ തലമുറക്ക് ഈ സൗഭാഗ്യങ്ങൾ ഒന്നും തന്നെയില്ല ..ഇന്ന് എന്റെ നാട് കോൺക്രീറ്റ് കാടാണ്.മിന്നി പുഴ വറ്റി വരണ്ടു ..മാന്പഴങ്ങൾ രുചി പകരാനില്ല..പകരം റബർ കാടുകളാണ് ..
ഏങ്കിലും എന്നെ ഈ എഴുത്തിന്റെ ലോകത്തു എത്തിച്ചത് എന്റെ ആ ബാല്യമാണ് ...എല്ലാവര്ക്കും നന്ദി ...എന്നെ അനുഗ്രഹിച്ചതിന് ...
നിയ മഴവിൽ 

Thursday 29 December 2016

കേരളമേ നിന്നേ കുറിച്ചോർത്തു ഇന്നെനിക് അഭിമാനിക്കാൻ ഒന്നും ഇല്ല .

കേരളം എങ്ങോട്ടാണ് പോകുന്നത് ...എന്ത് വികസനമാണ് അവിടെ നടക്കുന്നത് ....എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല .ഇന്ന്  കേരളത്തിൽ കാണുന്ന എല്ലാ ആഡംബരവും പ്രവാസിയുടെ വിയർപ്പിന്റെയ് വിലയാണ് .അതി കഠിനമായ ചൂടിലും ,എല്ലു പോലും മരവിക്കുന്ന തണുപ്പിലും കിടന്ന് ഉണ്ടാക്കുന്ന പൈസ കൊണ്ട് കെട്ടിപ്പൊക്കിയ ഒരു സംസ്ഥാനം ....പക്ഷേ രാഷ്ട്രീയ പാർട്ടികൾ എല്ലാം കൂടെ   അവർ ഉണ്ടാക്കിയ വികസനമെന്നു പറഞ്ഞു  അലറുമ്പോൾ ചിരിക്കാതിരിക്കാൻ വയ്യ.ഇത്രയും corrupted ആയ ഒരു നാട് ...ഈ തവണ നാട്ടിൽ പോയപ്പോൾ വില്ലേജ്‌ ഓഫീസിൽ ഒന്ന് പോയി ....അവിടെ ഉണ്ടാരുന്ന ഒരു ഉദ്യോഗസ്ഥാ (പെണ്ണും ഒട്ടും മോശമല്ല ) 500 രൂപയാണ് ഒരു ചെറിയ കാര്യം ചെയ്യാൻ കയ്കൂലി ചോദിച്ചത് . ഒരു ഉളുപ്പും കൂടാതെയാണ് കയ്കൂലി ആവശ്യപ്പെടുന്നത് . സര്കാരിന്റെയ് ശമ്പളം പറ്റി കയ്യ്‌ക്കൂലിയും മേടിച് അര്മാദിക്കുന്ന നിന്റെയ് ഒക്കെ അഹംകാരം കൊറേ അതിരുകടന്നു പോകുന്നുണ്ട്...വെസ്റ്റേൺ കൺട്രിസ് നെയ് കുറ്റം പറയുന്ന കേരളക്കാർ എവിടേ താമസിച്ചു കഴിയുമ്പോൾ മനസിലാക്കും പല നല്ല കാര്യങ്ങളും ....ഞാൻ പല കാര്യങ്ങൾക്കു സർക്കാർ  ഓഫീസുകളിൽ പോയിട്ടുണ്ട്..എവിടെയും ഞാൻ കയ്ക്കൂലി കൊടുത്തിട്ടില്ല ..കാര്യം സാധിക്കാൻ ഒരു മണിക്കൂറിൽ കൂടുതൽ കാത്തു നിന്നിട്ടുമില്ല ...നാട്ടിലെ വൃത്തികെട്ട കയ്ക്കൂലി കാരായ
ഉദ്യോഗസ്ഥരെ അപ്പോൾ തന്നേയ് പിരിച്ചു വിടാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികള്ക് ദ്യര്യമുണ്ടൊ...രാഷ്ട്രീയക്കാരേക്കാൾ മോശമാണ് ഗവണ്മെന്റ് ഉദ്യോഗസ്‌ഥർ ..കേരളത്തിലെ Passport   ജീവനക്കാരുടെ അഹന്ത മാറിയത് ഹാഫ് പ്രൈവറ്റ് ആക്കിയപ്പോളാണ് ...ഇപ്പോൾ തല ഉയർത്താൻ സമയമില്ലാതെ പണി ചെയ്യുന്നത് കാണുമ്പോൾ എന്തൊരു സന്തോഷമാണ് എനിക്ക്.... നേരത്തെ മാസങ്ങൾ എടുത്തത് എപ്പോൾ ആഴ്ചകൾ കൊണ്ട് ശരിയാവും .പിന്നേ പാസ്പോര്ട്ട് വെരിഫിക്കേഷൻ വരുന്ന പോലീസ് കാർ ഇനി ശരിയാവണം ..അവർ കിട്ടുന്നതും മേടിച്ച പോകുന്ന കാഴ്ച ശരിയല്ല ...കൊടുത്തില്ലേൽ എന്തെകിലും ഉടക്ക്   പറയും ....എല്ലാം എങ്ങനെ ഹാഫ് privatization ചെയ്യണം.ഗവണ്മെന്റ് ഉദ്യോഗസ്ഥരെ പണി എടുക്കാൻ പഠിപ്പിക്കണം .പണ്ട് government സ്കൂൾ ടീചെര്സ്  പഠിപ്പിക്കാതെ എൻജോയ്‌ ചെയ്യുന്നത് കണ്ടിട്ടുണ്ട്..ഇപ്പോൾ അവസ്ഥ എന്താണെന്ന് അറിയില്ല ...അറിയുന്നവർ കമന്റ് ചെയ്യണം.... പക്ഷെ സാദാരണകാരായ നമ്മൾക്ക് ഒന്നിച്ചു നിന്നാൽ ശരിയാക്കാനുള്ളതെ ഉള്ളു...പക്ഷെ നമുക്കവിടെ സമയം...പൊട്ടത്തരം പറയുന്ന രാഷ്ട്രീയക്കാർക് വേണ്ടിയും സിനിമാക്കാർക്ക് വേണ്ടിയും വഴക്കടിച്ചു പരസ്പരം ചാകാനുള്ള ബുദ്ധിയേയ് നമുക്കുള്ളൂ...നമ്മൾ എന്നും കുന്നും അടിമകളെ പോലെ ഇങ്ങനെ ജീവിക്കും.ഞാൻ ഒരാളെ കൊന്നു എന്ന്  പറഞ്ഞാൽ പോലും ,അത് മനസിലാക്കാൻ നമുക് കഴിവില്ല നമ്മുടെ നിയമങ്ങൾക്കും ......അങ്ങനെ ഉള്ളവർ ഭരിക്കുന്ന നാട് കേരളം മാത്രമാരിക്കും ...കേരളമേ നിന്നേ കുറിച്ചോർത്തു ഇന്നെനിക് അഭിമാനിക്കാൻ ഒന്നും ഇല്ല .

Thursday 10 November 2016

മലയാളികളുടെ മനസ്സിൽ നന്മ നിറയട്ടേ.

മറ്റുള്ളവരെ സഹായിക്കുമ്പോൾ നമുക്ക് കിട്ടുന്ന സന്തോഷമാണ് മഹത്തരമായത്...അത് ഒരു പക്ഷേ പ്രായമായ ഒരാളെ ബസിൽ നിന്ന് ഇറങ്ങാൻ സഹായിക്കുന്നതാവാം ......എല്ലാവരാലും  തള്ളപ്പെട്ട  ഒരു മനുഷ്യന്റെ ദുഃഖങ്ങൾ കേൾക്കാൻ അൽപ്പ സമയം ചെലവാക്കുന്നതാവാം  ........ മലയാളികളുടെ മനസ്സിൽ നന്മ നിറയട്ടേ....ആശംസകൾ 

Monday 7 November 2016

വർഗീയതക്കെതിരെ ശബ്ദമുയർത്തു ..

നമ്മുടെ രാജ്യം മതേതര  രാജ്യമാണ്... ലോകത്ത് ഒരിടത്തും  ഈ മനോഹര സൗഹൃദം കാണാൻ സാധിക്കില്ല ....ഒരു പ്രവാസിയോട് ചോദിച്ചാൽ മനസിലാകും ഇന്ത്യയുടെ മഹത്വ0....ഹിന്ദുവും ,ക്രിസ്ത്യനും , മുസൽമാനും സന്തോഷത്തോടെ ജീവിക്കുന്ന നാട് ഇന്ത്യ  മാത്രമാണ് ... നമ്മുടെ രാജ്യത്തിന്റെ ഈ കെട്ടുറപ്പിന് കോട്ടം തട്ടിയാൽ പിന്നേ മനോഹരമായ  ഇന്ത്യ ഇല്ല. 
Divide and rule എന്ന ആശയം നടപ്പിലാക്കിയാണ് നമ്മളെ ബ്രിട്ടീഷുകാർ അടിമകളാക്കിയത്......   ആ അടിമത്തം നിർത്തലാക്കാൻ ആയിരക്കണക്കിന് പാവങ്ങളുടെ രക്തം വേണ്ടി വന്നു...ആ രക്തത്തിന്റൈ വിലയാണ് നാം ഇന്ന് അനുഭവിക്കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യം ..ഇത് വീണ്ടും divide  and  rule എന്ന ആശയത്തിലേക്ക് തിരിച്ചു പോകാൻ വേണ്ടി ആണെങ്കിൽ എന്തിനാണ് നമ്മുടെ പിതാമഹൻമാർ സ്വന്തം ജീവിതം നമുക്ക് വേണ്ടി ബലി അർപ്പിച്ചത് ?അവരുടെ ആത്മാവ് പോലും നമ്മെ ശപിക്കും.ഒരു രീതിയിലുള്ള തീവ്രവാദത്തെയും നാം പ്രോത്സാഹിപ്പിക്കരുത്. വർഗീയത വിഷമാണ് .....ആയിരക്കണക്കിന് അണുബോംബുകളെക്കാൾ ഭീകരമാണ് വർഗീയത ...പ്രബുദ്ധ കേരളം വർഗീയ വിഷം തുപ്പുന്നവരെ അവഗണിക്കുക തന്നെ വേണം ....അതിനെതിരെ പ്രതികരിക്കണം .......ഇല്ലേൽ ലോകം അംഗീകരിക്കുന്ന ഒരു മതേതര രാജ്യമായ ഇന്ത്യ ....നാളെ  വെറും കഥയായി മാറും....  വീണ്ടും സ്വാതന്ത്രത്തിനു വേണ്ടി പൊരുതണ്ടതായി വരും ... ഹിന്ദുവും ,ക്രിസ്ത്യനും ,മുസൽമാനുമല്ല നമുക്ക് വേണ്ടത്.....പകരം മനുഷ്യത്തമുള്ള മനുഷ്യരും ,മലിനമാകാത്ത ഭുമിയുമാണ് ....ഇതിനായിട്ട് നമുക്ക് കയ്യ് കോർക്കാം....... പ്രബുദ്ധ കേരളമേ ഉണരൂ .............ഹിന്ദുവല്ല ഉണരേണ്ടത് ,ക്രിസ്ത്യനല്ല ഉണരേണ്ടത് ,മുസൽമാനല്ല ഉണരേണ്ടത് , മനുഷ്യരാണ് ഉണരേണ്ടത്  .......  .മനുഷ്യത്വമാണ് നാം കാണിക്കേണ്ടത്....ജയ് ഹിന്ദ് 

Sunday 6 November 2016

ചിന്തിക്കുമ്പോൾ

"ചിന്തിക്കുമ്പോൾ ....... ഞാൻ പറയുന്ന ആശയങ്ങളോട് എനിക്ക് തന്നെ പുച്ച്ചം തോന്നിയാൽ ഞാൻ ഒരു hypocrite ആണ്."

നാം ആദ്യം

നാം ആദ്യം കൊല്ലേണ്ടത് നമ്മുടെ കപട സദാചാരത്തെയും , മതത്തിന്റെ 
പേരിലുള്ള ആത്മ വഞ്ചനയെയുമാണ്(hypocrite)....